ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
കല, കായിക, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളെ 6-11 വയസ്, 12-18 വയസ് എന്നീ രണ്ടു വിഭാഗങ്ങളിലായി തിരിച്ച് ഓരോ വിഭാഗങ്ങളിലേയും ഓരോ കുട്ടിക്ക് പുരസ്‌ക്കാരവും 25,000 രൂപ വീതവുമാണ് നല്‍കുക. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പുരസ്‌ക്കാരത്തിന് പരിഗണിക്കും.
ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ച് അംഗീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, പ്രകടനങ്ങള്‍ ഉള്‍കൊളളുന്ന സി.ഡി, പത്രകുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താം.ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌ക്കാരം ലഭിച്ച കുട്ടികളെയും കേന്ദ്രസര്‍ക്കാറിന്റെ പ്രധാൻമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാര്‍ ലഭിച്ച കുട്ടികളെയും പരിഗണിക്കില്ല. അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ-2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയ്യതി സെപ്റ്റംബര്‍ 10 വൈകീട്ട് 5 മണി. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www.wcd.kerala.gov.in. ഫോൺ: 9847798554, 8304053543.
ഗസ്റ്റ് ഇൻസ്ട്രക്ടർ
മാടായി ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ, ഒന്ന് /രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ആഗസ്ത് ആറ് രാവിലെ 10.30 ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കുടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. മുസ്ലിം ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ പരിഗണിക്കും. ഫോൺ: 9447685775.
ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ
മാടായി ഗവ.ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ എൻ ടി സി എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ആഗസ്ത് ആറ് രാവിലെ 10.30 ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി മാടായി ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇൻറർവ്യൂവിന് എത്തണം. ഫോൺ: 9447685775.
കോപ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ
മാടായി ഗവ. ഐ.ടി.ഐ യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് (കോപ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക്/ബിഇയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം/പി.ജി.ഡി.സി.എ വർഷത്തെ പരിചയവും സയൻസ്/പ്രവൃത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്റ് ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർ ത്ഥികൾ ആഗസ്റ്റ് 6 രാവിലെ 10.30 മണിക്ക് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി മാടായി ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇൻ്റർവ്യൂവിന് എത്തണം. ഫോൺ: 9447685775.
വിമുക്തഭടൻമാർ/വിധവകൾക്ക് സാമ്പത്തിക സഹായം
പെൻഷൻ ലഭിക്കാത്ത വിമുക്തഭടൻമാർ/ വിധവകൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നും വർഷത്തിൽ ഒരു തവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള, പെൻഷൻ ലഭിക്കാത്ത വിമുക്തഭടൻമാർക്ക്/വിധവകൾക്ക്, വരുമാന സർട്ടിഫിക്കറ്റ്, ഡിസ്‌ചാർജ്ജ് ബുക്കിന്റെ പകർപ്പ്, വിമുക്തഭട/വിധവ ഐഡൻറിറ്റി കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 30 ന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0497 2700069.
ഇ.ഇ.ജി ടെക്‌നീഷ്യൻ .
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഇ.ഇ.ജി ടെക്‌നീഷ്യൻ (1) തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമം നടത്തുന്നു. ഡിപ്ലോമ ഇൻ ടെക്നോളജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ആഗസ്‌ത് 14 രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് എത്തണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2882106.
മോണ്ടിസ്സോറി, പ്രീ - പ്രൈമറി ടീച്ചർ -ട്രെയിനിംഗ് .
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ആഗസ്റ്റ് മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314.
ഗസ്റ്റ് ഇൻസ്ട്രക്ടർ.
തോട്ടട ഗവ. ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക്കൽ/മെറ്റലർജി/പ്രൊഡക്ഷൻഎഞ്ചിനീയറിംഗ് /മെക്കാട്രോണിക്‌സ് എന്നീ വിഷയത്തിലെ ബിരുദവും 1 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസി യും 3 വർഷത്തെ യോഗ്യതയുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ആഗസ്ത് ഏഴ് രാവിലെ 10.30 മണിക്ക് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മുസ്ലിംഉദ്യോഗാർത്ഥികളെ പരിഗണിക്കും. ഫോൺ: 04972835183.
സാഫിൽ മിഷൻ കോർഡിനേറ്റർ .
ജില്ലയിൽ ഫിഷറീസ് വകുപ്പിൻ്റെ കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) ലേക്ക് കരാറടിസ്ഥാനത്തിൽ മിഷൻ കോർഡിനേറ്ററെ നിയമിക്കുന്നു. പ്രതിമാസ ശമ്പളം 30000 രൂപ. പ്രായപരിധി 18-35. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ജീവനോപാധി പദ്ധതിയിലുള്ള മുൻപരിചയം, ടൂവീലർ ലൈസൻസ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.താൽപര്യമുളളവർ കണ്ണൂർ ഫിഷറീസ് സ്റ്റേഷനിൽ ആഗസ്ത് ആറ് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0497-2732487, 9496007039.
ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ
തോട്ടട ഗവ. ഐ ടി ഐ യിൽ ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക് ട്രേഡിൽ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഇൻസ്ട്രുമെന്റേഷൻ /ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ് ഡിഗ്രി 1 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പൊതുവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ആഗസ്ത് ഏഴ് രാവിലെ 11 മണിക്ക് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. ഫോൺ: 04972835183.
താത്കാലിക അധ്യാപക നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുളള നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിനോട് അനുബന്ധിച്ചുള്ള ജി.ഐ.എഫ്.ഡി.യിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യംചെയ്യുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കേരള ഹയർസെക്കൻഡറി അധ്യാപക യോഗ്യത അനിവാര്യം. അഭിമുഖത്തിനു ആഗസ്ത് 11 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ എത്തണം. ഫോൺ: 6238615648, 9400006495.
സീറ്റൊഴിവ് .
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ബി.എസ്.സി. കെമിസ്ട്രി, ബി.എ. ഇക്കണോമിക്സ് പ്രോഗ്രാമുകളിൽ എസ് സി/എസ് ടി വിഭാഗത്തിലും ബി.എസ്.സി. മാത്തമാറ്റിക്സ് പ്രോഗ്രാമിൽ എസ് സി, എസ് ടി, ഈഴവ, മുസ്ലീം, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥിനികൾ ആഗസ്ത് ആറ് രാവിലെ 10 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.
ഗസ്റ്റ് ലക്ചർ പാനൽ .
കണ്ണൂർ ഗവ.പോളിടെക്‌നിക്ക് കോളേജിൽ 2026-27 അദ്ധ്യായന വർഷം ദിവസ/മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്‌ചററെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് മാർക്കോടു കൂടിയ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ ഗവൺമെന്റ്റ് പോളിടെക്കനിക്ക് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ, ആഗസ്ത് ആറ് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്തുപരീക്ഷയ്ക്കും കൂടിക്കാഴ്‌ചയ്ക്കും എത്തണം.
സർവേ എന്യൂമറേറ്റർ നിയമനം; അപേക്ഷ ക്ഷണിച്ചു
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന, അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേയുടെ (ASUSE) സർവേ ജോലിക്കായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉൽപ്പാദനം, വ്യാപാരം, മറ്റ് സേവനങ്ങൾ (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാർച്ച് 31 വരെയായിരിക്കും കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്‌സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന/ഉപവിഷയമായിപഠിച്ചിരിക്കണം). കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം. പ്രായം 35 കവിയരുത്. സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. താത് പര്യമുള്ളവർ https://forms.gle/t3PYBhPc1TpC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ആഗസ്റ്റ് 10-നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700405.
പിടിച്ചെടുത്ത വാഹനങ്ങളുടെ ഇ-ലേലം
കണ്ണൂർ സിറ്റി പോലീസ് ഓഫീസിൻ്റെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചുവരുന്ന അവകാശികളില്ലാത്ത വാഹനങ്ങളും തീർപ്പായ കേസുകളിൽ അവകാശികൾ ഏറ്റെടുക്കാത്ത വാഹനങ്ങളും അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം ചെയ്യാൻ തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ വാഹനങ്ങളിൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ, ലേല വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെയോ എ.സി.പി., നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി മുമ്പാകെയോ നേരിട്ട് ഹാജരായി അവകാശം രേഖാമൂലം ഉന്നയിക്കാം. ഈ സമയത്തിനുള്ളിൽ ആരെങ്കിലും അവകാശം ഉന്നയിക്കാത്തപക്ഷം അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് www.mstcecommerce.com മുഖേന നടത്തപ്പെടുന്ന ഇ-ലേലം നടത്തി സർക്കാരിലേക്ക് മുതൽകൂട്ടും. ഫോൺ: 0497-2763339 / 9497925858.
ശുചിത്വ മിഷനിൽ ഇൻ്റേൺ
ജില്ലാ ശുചിത്വമിഷന്റെ സ്വച്ഛ് സർവ്വേക്ഷൻ സെല്ലിൽ സ്റ്റൈപ്പന്റോടുകൂടി ഇന്റേൺ ആയി പ്രവർത്തിക്കുന്നതിന് അവസരം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം ആഗസ്ത് ഏഴ് രാവിലെ 10.30 ന് ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ എത്തണം. വിലാസം: നോബിൾ ആർക്കേഡ് ബിൽഡിംഗ്, സൗത്ത് ബസാർ, കണ്ണൂർ. പ്രായപരിധി 30 . യോഗ്യത: ബിടെക് ഇൻ സിവിൽ എഞ്ചിനീയറിങ്/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിഎസ് സി/എംഎസ് സി ഇൻ എൻവയോൺമെൻ്റൽ സയൻസ്/കമ്പ്യൂട്ടർ സയൻസ്.
ജേണലിസത്തിൽ അതിഥി അധ്യാപക നിയമനം
കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷം, ജേണലിസം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടവർ, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്ട്രേഷൻ നമ്പറും സഹിതം ആഗസ്ത് 10 രാവിലെ 10.30 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് എത്തണം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ, ഇല്ലാത്തവരെ പരിഗണിക്കും.
ഫോൺ: 04672235955, 9188900217.
Study and employment opportunities.























